റ്റി പൊലീസ് കമ്മിഷണറുടെ ഓഫിസില്‍ ശബരിമല ദര്‍ശനത്തിനായി പൊലീസ് സംരക്ഷണം തേടിയെത്തിയ ഭൂമാത ബ്രിഗേഡ് തൃപ്തി ദേശായിയും സംഘവും മുംബൈയിലേക്ക് മടങ്ങി. ഇപ്പോള്‍ മടങ്ങുന്നുവെന്നും ശബരിമല ദര്‍ശനത്തിനായി വീണ്ടും വരുമെന്നും തൃപ്തി പറഞ്ഞു. ദര്‍ശനത്തിനു ശ്രമിച്ചാല്‍ ആക്രമണമുണ്ടാകുമെന്നു പൊലീസ് അറിയിച്ചതിനാല്‍ മറ്റു മാര്‍ഗങ്ങളില്ലാതെ മടങ്ങുന്നുവെന്ന് തൃപ്തി വ്യക്തമാക്കി.
പൊലീസ് സുരക്ഷയില്‍ തൃപ്തി നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. 10.40 നുള്ള വിമാനത്തില്‍ സംഘം മുംബൈലേക്ക് മടങ്ങും. ഇവരുടെ സുരക്ഷയ്ക്ക് വേണ്ടി വിമാനത്താവളത്തില്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

