കൊച്ചി: ഷെയിന്‍ നിഗമിനു പിന്തുണയുമായി താരസംഘടനയായ അമ്മ. ഷെയ്ന് നിഗമിനെ സിനിമയില്‍ നിന്ന് വിലക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് അമ്മ വ്യക്തമാക്കി.
വിലക്ക് കാലഹരണപ്പെട്ട വാക്കാണെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ഷെയ്ന്റെ പരാതി ലഭിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച ശേഷം ഇടപെടല്‍ നടത്തും. ഷെയ്ന് പറയുന്നപോലെ പീഡനം നടന്നിട്ടില്ല. ഇക്കാര്യത്തില്‍ നടന് മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ഇടവേള ബാബു പറഞ്ഞു.
2019-11-30
