സ്കൂള്‍ ഗ്രൗണ്ടില്‍ അപകടകരമായ രീതിയില്‍ വണ്ടി ഓടിച്ച സംഭവം: ഒരു കാറും മൂന്ന് ആഡംബര ബൈക്കുകളും മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു

വെണ്ടര്‍ വിദ്യാധിരാജ സ്കൂള്‍ ഗ്രൗണ്ടില്‍ അപകടകരമായ രീതിയില്‍ വണ്ടി ഓടിച്ച സംഭവത്തില്‍ ഒരു കാറും മൂന്ന് ആഡംബര ബൈക്കുകളും മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു.കാര്‍ ഓടിച്ചിരുന്ന ഉടമ അഭിഷാന്തിന്‍റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. ഇനി നാല് ആഡംബര ബൈക്കുകള്‍ കൂടി കിട്ടാനുണ്ട്. സംഭവത്തിന് പിന്നില്‍ ഇവന്‍റ് മാനേജ്മെന്റ് സംഘമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.

അതേസമയം, നിയമ ലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസ്സുകള്‍ ക്കെതിരെയുള്ള മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിശോധന തുടരുകയാണ്. 194 ബസ്സുകള്‍ ഇതുവരെ പരിശോധിച്ചു. പിഴയായി 29,4550 രൂപ ഈടാക്കി. കുറ്റകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍റ് ചെയ്യാന്‍ നടപടി സ്വീകരിച്ചു. പെര്‍മിറ്റ് സസ്പെന്‍റ് ചെയ്യാനുള്ള നടപടിയുടെ ഭാഗമായി 18 വാഹനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *