സിനിമയിൽ നിന്ന് ഒരിടവേളയെടുത്ത് നടൻ ഷെയ്ൻ നിഗം ഇപ്പോൾ യാത്രയിലാണ്. തന്‍റെ രസകരമായ ഒരു ചിത്രമാണിപ്പോൾ താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. കിഡ് ക്യാപ് വച്ചു നിൽക്കുന്ന സെൽഫിയാണ് ഷെയ്ൻ പോസ്റ്റ് ചെയ്തത്.

വെയിൽ, ഖുർബാനി എന്നീ ചിത്രങ്ങളിൽ ഷെയ്ൻ സഹകരിക്കുന്നില്ല എന്നും അതിനാൽ ചിത്രീകരണം പൂർത്തിയാക്കാൻ സാധിക്കുന്നില്ല എന്നും ചൂണ്ടിക്കാട്ടി ചിത്രത്തിന്‍റെ നിർമാതാക്കൾ പരാതി നൽകിയതാണ് താരത്തിന്‍റെ വിലക്കിലേക്ക് എത്തിച്ചത്.

ഉപേക്ഷിച്ച സിനിമകളിൽ അതിന്‍റെ നഷ്ടപരിഹാരമായി ഏഴ് കോടി രൂപ ഷെയ്ൻ നൽകണമെന്നും നിർമാതാക്കളുടെ സംഘടന പറഞ്ഞിരുന്നു. ഷെയ്നിന്‍റെ പുതിയ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

https://www.instagram.com/actor.shanenigam/?utm_source=ig_embed

Leave a Reply

Your email address will not be published. Required fields are marked *