നടിയെ ആക്രമിച്ച കേസില്‍ ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ വിചാരണ നടപടികള്‍ പുനരാരംഭിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികളുടെ ഭാഗമായി കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ഇന്ന് കേസ് പരിഗണിക്കും. ദിലീപ് ഇന്നും കോടതിയില്‍ ഹാജരാകില്ല. കേസിലെ മുഴുവന്‍ രേഖകളും നല്‍കണമെന്ന ദിലീപിന്റെ ഹര്‍ജിയും മറ്റ് പ്രതികളുടെ ജാമ്യാപേക്ഷയുള്‍പ്പടെയുള്ള ഹര്‍ജികളുമാണ് കോടതി പരിഗണിക്കുക.

പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്‍മേലുള്ള പ്രോസിക്യൂഷന്‍റെ പ്രാരംഭ വാദം നേരത്തെ പുര്‍ത്തിയായിരുന്നു. ഇന്ന് പ്രതിഭാഗം വാദം തുടങ്ങും. തുടര്‍ച്ചയായ മൂന്നാം തവണ വിചാരണക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് ഒൻപതാം പ്രതി സനില്‍കുമാറിന്‍റെ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *