യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും എസ്.എഫ്.ഐ അതിക്രമം

യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും എസ്.എഫ്.ഐ അതിക്രമം. സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്‍റ് ലാബിന്‍റെ ചില്ലുകൾ എസ്.എഫ്.ഐ നേതാക്കൾ അടിച്ചു തകർത്തു. അധ്യാപകരുടെ വാഹനങ്ങളുടെ ടയറുകളും സീറ്റുകളും കുത്തിക്കീറിയായിരുന്നു എസ്.എഫ്.ഐ നേതാക്കളുടെ അക്രമം. അച്ചടക്ക സമിതി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്.

യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ കോളേജിന് അവധിയായിരുന്നു. അച്ചടക്കസമിതി രൂപീകരിക്കാനായി കോളേജില്‍ നടന്ന കമ്മിറ്റിയിലായിരുന്നു എസ്.എഫ്.ഐയുടെ അതിക്രമം. ഇടതുപക്ഷ അനുഭാവികളായ അധ്യാപകരെ അച്ചടക്കസമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രകോപിതരായ എസ്.എഫ്.ഐ നേതാക്കല്‍ കോളേജിനുള്ളില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *