ഹൈദരാബാദില്‍ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ അറസ്റ്റിലായിരുന്ന നാല പ്രതികളെയും വെടിവയ്ച്ചു കൊന്നതായി പോലീസ്. ഇന്നലെ തെളിവെടുപ്പിനായി എത്തിച്ച പ്രതികള്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ നടന്ന ഏറ്റുമുട്ടലില്‍ പോലീസിന്റെ വെടിവയ്പ്പിലാണ് പ്രതികള്‍ കൊല്ലപ്പെട്ടത്. ഡോക്ടറെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായിരുന്ന പ്രതികള്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം ഷാഡ്‌നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഡോക്ടറെ പീഡിപ്പിച്ചു കൊന്ന സംഭവത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധവും ജനരോഷവും കത്തിനില്‍ക്കെയാണു പ്രതികള്‍ പൊലീസിന്റെ തോക്കിനിരയായത് എന്നതും പ്രസക്തമാണ്. ക്രൂരമായ കുറ്റക്യത്യം നടത്തിയ പ്രതികളെ വെടിവച്ച് കൊന്നതില്‍ സമൂഹമാധ്യമങ്ങളിലും മറ്റും പൊലീസിനെ പുകഴ്ത്തിയുള്ള

