ഹവായി: അമേരിക്കയില്‍ ഹവായിയിലെ പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തിന് നേരെ വെടിവെയ്പ്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. വെടിവെയ്പ് നടത്തിയ അക്രമിയും സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയതായാണ് വിവരം.
പ്രാദേശിക സമയം ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു ആക്രമണം. വെടിവെയ്പിനെ തുടര്‍ന്ന് പേള്‍ഹാര്‍ബറിലേക്കുള്ള ഗേറ്റുകള്‍ അടച്ചിട്ടിരിക്കുകയാണ്. പ്രദേശം സുരക്ഷാ ജീവനക്കാര്‍ വളഞ്ഞു. അമേരിക്കയടെ നാവിക-വ്യോമ സംയുക്ത താവളമാണ് പേള്‍ ഹാര്‍ബര്‍ ഹിക്കം.
