കൊച്ചി: ഹൈദരാബാദിൽ വനിത ഡോക്റ്ററെ ബലാത്സംഗം ചെയ്തതിനു ശേഷം തീകൊളുത്തി കൊന്ന കേസിലെ നാലു പ്രതികൾ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസുകാരെ അഭിനന്ദിച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി.

മനപൂർവം ചെയ്തതാണെങ്കിലും അല്ലെങ്കിലും സംഭവം തികച്ചും ഉചിതമായി. സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾ കൂടിവരുന്ന ഈ കാലത്ത് ഇതു തന്നെയാണ് ഏറ്റവും ഉചിതമായ ശിക്ഷാവിധിയെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

തെളിവെടുപ്പിനിടെ രക്ഷപ്പെടാൻശ്രമിച്ചപ്പോഴാണ് പ്രതികളെ വെടിവെച്ചു കൊന്നതെന്നാണ് തെലുങ്കാന പൊലീസിന്‍റെ വിശദീകരണം

Leave a Reply

Your email address will not be published. Required fields are marked *