രാ​ഹു​ൽ ഗാ​ന്ധി സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്നാ​രോ​പി​ച്ച് പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും ബ​ഹ​ളം. ജാ​ർ‌​ഖ​ണ്ഡി​ൽ‌ രാഷ്ട്രീ​യ പ്ര​ച​ര​ണ റാ​ലി​ക്കി​ടെ രാ​ഹു​ൽ ന​ട​ത്തി​യ “റേ​പ് ഇ​ൻ ഇ​ന്ത്യ’ എ​ന്ന പ​രാ​മ​ർ​ശ​മാ​ണ് ബ​ഹ​ള​ത്തി​നി​ട​യാ​ക്കി​യ​ത്. കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യാ​ണ് ലോ​ക്സ​ഭ​യി​ൽ വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. മോ​ശം പ​രാ​മ​ർ​ശം നടത്തി​യ രാ​ഹു​ൽ ഗാ​ന്ധി​യെ ശി​ക്ഷി​ക്ക​ണ​മെ​ന്ന് സ്മൃ​തി ഇ​റാ​നി പറഞ്ഞു.

ഇ​ന്ത്യ​യി​ലെ സ്ത്രീ​ക​ളെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്ക​ണ​മെ​ന്ന് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു നേ​താ​വ് വ്യ​ക്ത​മാ​യ ആ​ഹ്വാ​നം ന​ൽ​കു​ന്ന​ത്. ഇ​താ​ണോ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്കു​ള്ള രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ​ന്ദേ​ശ​മെ​ന്ന് സ്മൃ​തി ഇറാനി ചോ​ദി​ച്ചു. അ​ദ്ദേ​ഹ​ത്തെ ശി​ക്ഷി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഇ​തി​നെ​തി​രെ ഭ​ര​ണ​പ​ക്ഷാം​ഗ​ങ്ങ​ളും ശ​ബ്ദം ഉ​യ​ർ​ത്തി ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി.

ഇ​തോ​ടെ ലോ​ക്സ​ഭയിൽ ബ​ഹ​ളമായി. ഇ​തി​നു പി​ന്നാ​ലെ രാ​ജ്യ​സ​ഭ​യി​ലും ഇ​തേ വി​ഷ​യം ഉ​ന്ന​യി​ച്ച് ഭ​ര​ണ​പ​ക്ഷം ബഹ​ളം ഉ​ണ്ടാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *