കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് ചില സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഹര്‍ത്താല്‍ നടത്തുന്നവര്‍ ഏഴു ദിവസം മുന്നേ പബ്ളിക് നോട്ടീസ് നല്‍കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് പാലിച്ചി​ട്ടി​ല്ല. അക്രമ സംഭവങ്ങളുണ്ടായാല്‍ ഉത്തരവാദികളായ നേതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് ഹൈക്കോടതി ഉത്തരവു ലംഘിച്ച്‌ ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്ത ഡീന്‍ കുര്യാക്കോസ് എം.പി, എം.സി. കമറുദ്ദീന്‍, എം.ഗോവിന്ദന്‍ നായര്‍ എന്നിവരുള്‍പ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇതു വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *