പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു.ഹര്‍ത്താലിന്റെ ഭാഗമായി കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരീക്ഷകള്‍ക്ക് മാറ്റമില്ല. കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്നുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി 300ഓളം പേരെ പൊലീസ് കരുതല്‍ തടങ്കലില്‍ ആക്കിയിട്ടുണ്ട്. മലപ്പുറത്തും പാലക്കാടും കെഎസ്‌ആര്‍ടിസി ബസ് തടയാന്‍ ശ്രമിച്ച 25ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ച നാലു പേരും പൊലീസ് കസ്റ്റഡിയിലാണ്. അക്രമങ്ങള്‍ തടയാന്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *