പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സം​യു​ക്ത സ​മി​തി ആഹ്വാനം ചെയ്​ത ഹര്‍ത്താലില്‍ വ്യാപക ആക്രമണം. കോഴിക്കോട് ഹര്‍ത്താലനുകൂലികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഹര്‍ത്താലനുകൂലികള്‍ ബസുകള്‍ തടയുകയും, ബസുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു.

തിരുവനന്തപുരത്ത് അഭിമുഖത്തിനെത്തിയ യുവാവിന് നേരെ കല്ലേറുണ്ടായി. പലയിടങ്ങളിലും കടകള്‍ അടപ്പിക്കാന്‍ ഹര്‍ത്താലനുകൂലികളുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനോടകം തന്നെ നൂറില്‍ കൂടുതല്‍ ആളുകളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറത്ത് സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇവിടെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. മൂന്നാറിലും ആലുവയിലും കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. ഹര്‍ത്താലിന്റെ മറവില്‍ അക്രമങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *