തിരുവനന്തപുരം:പ്രധാനമന്ത്രിയെ വധിക്കാന്‍ പരോക്ഷമായി ആഹ്വാനം ചെയ്ത സംഭവത്തില്‍ നടന്‍ ടിനി ടോമിനെതിരെ പോലീസില്‍ പരാതി. ബി ജെ പി കോട്ടയം ജില്ലാ സെക്രട്ടറി എം വി ഉണ്ണി കൃഷ്ണനാണ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഫേസ് ബുക്കിലൂടെ പ്രധാനമന്ത്രിയെ വധിക്കാന്‍ ടിനി ടോം ആഹ്വാനം ചെയ്തതായാണ് പരാതി. ടിനി ടോമിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

അതേസമയം പ്രധാനമന്ത്രിയെ വധിക്കണമെന്ന ആഹ്വാനവുമായി ഇട്ട പോസ്റ്റ് പിന്‍ വലിച്ച ശേഷം ടിനി ടോം മാപ്പ് പറഞ്ഞു. പ്രതിഷേധം ശക്തമായതോടെയാണ് തനിക്ക് തെറ്റു പറ്റിയെന്ന് ഏറ്റു പറഞ്ഞ് ടിനി ടോം ലൈവില്‍ എത്തിയത് .

Leave a Reply

Your email address will not be published. Required fields are marked *