ചെങ്കോട്ടയിലേക്ക് മാര്‍ച്ചിന് ആഹ്വാനം ചെയ്ത നൂറിലധികം വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി

പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ രാജ്യത്ത് അണയാത്ത പ്രക്ഷോഭം. ബില്ലിനെതിരെ പ്രതിഷേധിച്ച്‌ ജാമിയ മിലിയ വിദ്യാര്‍ത്ഥികളും ഇടത് സംഘടനകളും ചെങ്കോട്ടയിലേക്ക് നടത്താനിരുന്ന മാര്‍ച്ച്‌ ഡല്‍ഹി പൊലീസ് തടഞ്ഞു പ്രതിഷേധക്കാരെ പൊലീസ് അറ്സ്റ്റ് ചെ്തു നീക്കുകയാണ്.

പ്രക്ഷോഭത്തെ തുടര്‍ന്ന് ഡല്‍ഹി മെട്രോസ്‌റ്റേഷനുകള്‍ അടച്ചു. അതേസമയം അനുമതിയില്ലെങ്കിലും മാര്‍ച്ച്‌ നടത്താനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. സ്ത്രികളടക്കമുള്ള പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 15 മെട്രോ സ്‌റ്റേഷനുകളാണ് ഡല്‍ഹി മെട്രോ അധികൃതര്‍ അടച്ചിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *