തിരുവനന്തപുരം: മംഗളൂരുവില്‍ വാര്‍ത്ത ശേഖരിക്കുന്നതിനിടെ പൊലിസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. കര്‍ണാടക ഡി.ജി.പിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അക്രമസംഭവങ്ങളില്‍ പങ്കാളിത്തമില്ലാത്തവരെ വിട്ടയക്കുമെന്നും ബെഹ്‌റ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *