തിരുവനന്തപുരം: പ്രമുഖ എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു. 72 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. കൊച്ചി സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.എന്‍സിപി സംസ്ഥാന പ്രസിഡന്റായ തോമസ് ചാണ്ടി മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച്‌ നിയമസഭയിലെത്തി.

കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം റേഡിയേഷന്‍ അടക്കമുള്ള ചികിത്സയ്ക്കായി ആശുപത്രിയിലായിരുന്നു. ഇന്ന് ആരോഗ്യനില കൂടുതല്‍ വഷളാവുകയും, മരണപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *