മംഗളൂരു : ബിനോയ് വിശ്വം മംഗളൂരുവില്‍ പോലീസ് കസ്റ്റഡിയില്‍. കര്‍ഫ്യൂ ലംഘിച്ച് നഗരത്തില്‍ പ്രതിഷേധിക്കാനൊരുങ്ങവേയാണ് ബിനോയ് വിശ്വം എംപിയുള്‍പ്പെടെയുള്ള സിപിഐ നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സിപിഐ കര്‍ണാടക സംസ്ഥാന സെക്രട്ടറി സാത്തി സുന്ദരേഷും ഉള്‍പ്പെടുന്നു. സിപിഐ നേതൃത്വത്തില്‍ ലാല്ബാഗിലായിരുന്നു പ്രതിഷേധ നടത്തിയത്. ഇതിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. വിലക്ക് മറികടന്ന് പ്രതിഷേധിച്ചതോടെ നേതാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
2019-12-21

