കൊച്ചി : പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ അരാജത്വ വാദികളാകുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നു. മുഖ്യമന്ത്രിക്ക് എതിര്‍പ്പുണ്ടെങ്കില്‍ കോടതിയില്‍ പോകണം. നിയമം നടപ്പിലാക്കില്ലെന്ന് പിണറായി വിജയന്‍ പറയുന്നത് ഗാലറിക്ക് വേണ്ടിയുള്ള പ്രകടനം മാത്രമാണെന്നും വി മുരളീധരന്‍ പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രിക്ക് ഭരണഘടന അനുസരിച്ച് രാഷ്ട്രപതി ഒപ്പിട്ട നിയമത്തോട് എതിര്‍പ്പുണ്ടെങ്കില്‍, അത് പ്രകടിപ്പിക്കാന്‍ അതിന്റേതായ രീതികളുണ്ട്. തെരുവിലേക്കിറങ്ങി പ്രതിഷേധിക്കുക എന്നത് അരാജകത്വ വാദികളുടെ സ്വഭാവമാണ്. ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവര്‍ അരാജകത്വ വാദികളായി മാറാന്‍ ശ്രമിച്ചുകഴിഞ്ഞാല്‍ ഈ നാട്ടില്‍ ജനങ്ങള്‍ക്ക് അവരുടെ സ്വന്തം ജീവിതവും സുരക്ഷിതത്വവും, ആ സുരക്ഷിതത്വത്തിന് ആരെ സമീപിക്കണമെന്ന് അറിയാത്ത സ്ഥിതിയിലേക്ക് വരും. കുടിയേറ്റക്കാരായ മുസ്ലിങ്ങള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ആലോചിക്കാവുന്നതാണെന്നും വി മുരളീധരന്‍ പറഞ്ഞു.

