ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലി ഇന്ന് ഡല്‍ഹിയില്‍ നടക്കും. രാംലീല മൈതാനിയില്‍ നടക്കുന്ന വിശാല റാലിയെ നരേന്ദ്രമോദി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിക്ക് നേരെ വധശ്രമം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും വൻ ജനപങ്കാളിത്തമാണ് ഇവിടെ കാണുന്നത് .. കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന നേതാക്കളും റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമീപകാല സംഭവങ്ങളിലെ നിലപാട് റാലിയില്‍ മോദി വ്യക്തമാക്കുമെന്നാണ് സൂചന. പൗരത്വ നിയമത്തെക്കുറിച്ച് രാജ്യവ്യാപകമായി ബിജെപി സംഘടിപ്പിക്കുന്ന വിശദീകരണ റാലികളില്‍ ആദ്യത്തേത് കൂടിയായിരിക്കും ഇന്നു നടക്കുന്നത്.
2019-12-22
