പൗരത്വനിയമഭേദഗതിയെ എതിര്‍ക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വനിയമഭേദഗതി നടപ്പാക്കാനാകില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിമാര്‍ക്കാവില്ല. ഭരണഘടനയും സത്യപ്രതിജ്ഞയും പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും സ്വന്തം സംസ്ഥാനങ്ങളിലെ നിയമജ്ഞരോട് ചോദിച്ചു നോക്കൂവെന്നും ഡല്‍ഹിയില്‍ രാംലീല മൈതാനിയില്‍ നടന്ന ബിജെപി റാലിക്കിടെ നരേന്ദ്രമോദി പറഞ്ഞു.
അഭയാര്‍ഥികളും നുഴഞ്ഞുകയറ്റക്കാരും തമ്മില്‍ വ്യത്യാസമുണ്ട്. രാജ്യത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഇടമില്ല. അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ വേണ്ടിയുള്ളതാണ്. പൗരത്വനിയമഭേദഗതി. ഇന്ത്യന്‍ മുസ്‍ലിമുകളെ പൗരത്വനിയമഭേദഗതിയോ എന്‍ആര്‍സിയോ ബാധിക്കില്ല. കോണ്‍ഗ്രസും നഗര മാവോയിസ്റ്റുകളും മുസ്‍ലിംകളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇന്ത്യയില്‍ എവിടെയും എന്‍ആര്‍സിയില്‍ ഉള്‍പ്പെടാത്തവര്‍ക്കുവേണ്ടി തടങ്കല്‍പ്പാളയങ്ങളില്ല. ജനങ്ങളുടെ നല്ല ഭാവിക്കുവേണ്ടിയും ദലിതരുടേയും പീഡിതരുടേയും പുരോഗതിക്കുവേണ്ടിയാണ് നിയമം. ചില രാഷ്ട്രീയപാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു, കള്ളം പ്രചരിപ്പിക്കുന്നുവെന്നും കള്ളപ്രചരണങ്ങള്‍ അധികകാലം വിലപ്പോവില്ലെന്നും നരേന്ദ്രമോദി പറഞ്ഞു.

