പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങളുമായി തെരഞ്ഞെടുപ്പ് വിശദീകരണ യോഗത്തിനെത്തി നരേന്ദ്ര മോഡി. ഇന്ത്യയിലെ മുസ്ലീങ്ങളെല്ലാം രാജ്യത്തിന്റെ മക്കളാണെന്ന് മോഡി പറഞ്ഞു. ഇവരെ ആരേയും പൗരത്വ നിയമഭേദഗതി ബാധിക്കില്ല. 130 കോടി വരുന്ന ഇന്ത്യന്‍ ജനതയെ ബാധിക്കുന്നതല്ല ഈ നിയമമെന്നും പ്രതിപക്ഷം നടത്തുന്നത് തെറ്റിദ്ധാരണ പരത്തുന്ന വ്യാജപ്രചാരണമാണെന്നും മോഡി ആരോപിച്ചു.
നേരത്തെ ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരെ പുറത്താക്കണമെന്ന് വാദിച്ചവരാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെന്നും എന്നാല്‍ ഇപ്പോള്‍ നിലപാടില്‍ നിന്നും മലക്കം മറിയുന്നു എന്നും മോഡി കുറ്റപ്പെടുത്തി.
2019-12-22

