രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നു കേരളത്തില്‍ .തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന രാഷ്ട്രപതിക്ക് കേരളത്തില്‍  പ്രത്യേക പരിപാടിയില്ല.  കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനാണു രാഷ്ട്രപതി എത്തുന്നത്. ഉച്ചകഴിഞ്ഞ് 3.55 നെത്തുന്ന അദ്ദേഹം ഹെലികോപ്റ്റര്‍ മാര്‍ഗം കന്യാകുമാരിയിലേക്കു പോകും.

വൈകിട്ട് അഞ്ചിന് വിവേകാനന്ദ സ്മാരകം സന്ദര്‍ശിക്കും. 1892 ല്‍ സ്വാമി വിവേകാനന്ദന്‍ ധ്യാനത്തിലിരുന്ന പാറയിലാണു സ്മാരകം പണിതത്. 1970 ല്‍ ആയിരുന്നു ഉദ്ഘാടനം. രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് കന്യാകുമാരിയിലും തിരുവനന്തപുരം വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

നാളെ രാവിലെ 10 ന് കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രവും സന്ദര്‍ശിച്ച ശേഷം രാഷ്ട്രപതി 10.50 ന് തിരുവനന്തപുരത്തെത്തി 11ന് ഹൈദരാബാദിലേക്കു തിരിക്കും

Leave a Reply

Your email address will not be published. Required fields are marked *