ന്യൂഡല്‍ഹി: ജനറല്‍ ബിപിന്‍ റാവത്തിനെ രാജ്യത്തെ ആദ്യത്തെ സംയുക്ത സൈനിക തലവനായ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിച്ചു. കരസേനാ മേധാവി സ്ഥാനത്തുനിന്ന് ചൊവ്വാഴ്ച വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ നിയമനം. മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതല ഇനി ഈ ജനറലിനാകും. പ്രതിരോധമന്ത്രിയുടെ പ്രിന്‍സിപ്പല്‍ മിലിട്ടറി ഉപദേശകനായും പ്രവര്‍ത്തിക്കും.
നേരത്തേ, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് തസ്തികയിലെ വിരമിക്കല്‍ പ്രായം 65 വയസായി നിശ്ചയിച്ചിരുന്നു. 1954ലെ സേനാ നിയമങ്ങള്‍ ഇതനുസരിച്ച് ഭേദഗതി ചെയ്യുകയായിരുന്നു. മൂന്നു വര്‍ഷമാണ് സംയുക്ത സേനാമേധാവിയുടെ കാലാവധി.
2019-12-30
