ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം പുതിയ വഴിത്തിരിവിലേക്ക്. കേസിന്റെ അന്വേഷണം സിബിഐ ആരംഭിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറി. അതേസമയം അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് ആവശ്യപ്പെട്ട് ഫാത്തിമയുടെ കുടുംബം ഉടന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കും. കേസ് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് സിബിഐ ഏറ്റെടുത്തത്. ഫാത്തിമയുടേത് അസ്വാഭാവികമായ മരണമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
2019-12-30
