ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേന മേധാവിയായി ജനറൽ ബിപിൻ റാവത്ത് ചുമതലയേറ്റു. നാവികസേനയും, വ്യോമസേനയും കരസേനയും ഇനി ഒരു ടീമായി പ്രവര്‍ത്തിക്കുമെന്നും സേനകളെ യോജിപ്പിച്ച് നിര്‍ത്തല്‍ ശ്രമകരമായ ദൗത്യമാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. സൈന്യം രാഷ്ട്രീയത്തില്‍ നിന്നും അകന്നുനിൽക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് മരണമടഞ്ഞ ധീരസൈനികർക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു.
