തിരുവനന്തപുരം : പിരിവ് നല്‍കാത്തതിന് മധ്യ വയസ്‌കന്‌ ക്രൂരമര്‍ദ്ദനം,നെഞ്ചിലൂടെ ഓട്ടോ കയറ്റിയിറക്കി. പാറശ്ശാലയില്‍ പുതുവര്‍ഷ ദിന രാത്രിയിലെ ആഘോഷങ്ങള്‍ക്കിടെ. സെന്തില്‍ എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. തുടയെല്ലും വാരിയെല്ലും പൊട്ടിയ നിലയില്‍ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവമുമായി ബന്ധപെട്ടു സിപിഎം പാറശാല കാരാളി ബ്രാഞ്ച് സെക്രട്ടറി പ്രദീപിനെ പിടികൂടി. കൊലപാതക ശ്രമത്തിന് കേസ് എടുത്താണ് അറസ്റ്റ് ചെയ്തത്. 100രൂപ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *