ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി കേരള ബ്ലാസ്റ്റേഴ്‌സിന്റെ രാജകീയ തിരിച്ചുവരവ്. കൊച്ചിയിലെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹൈദരാബാദ് എഫ്‌സിയെ തകര്‍ത്തത്. സ്വന്തം തട്ടകത്തില്‍ 14-ാം മിനിറ്റില്‍ത്തന്നെ ലീഡ് വഴങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഉജ്വല തിരിച്ചുവരവും കൂറ്റന്‍ വിജയവും. ക്യാപ്റ്റന്‍ ബര്‍ത്തലോമിയോ ഓഗ്‌ബെച്ചെ ഇരട്ടഗോളുമായി (33, 75) മുന്നില്‍നിന്നു പടനയിച്ച മത്സരത്തില്‍ വ്‌ലാട്‌കോ ദ്രൊബറോവ് (39), റാഫേല്‍ മെസ്സി ബൗളി (45), സെയ്ത്യാസെന്‍ സിങ് (59) എന്നിവരും ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടു. ബ്രസീലിയന്‍ താരം ബോബോയുടെ (14) വകയാണ് ഹൈദരാബാദിന്റെ ആശ്വാസഗോള്‍. സീസണില്‍ ആദ്യ മത്സരം ജയിച്ചശേഷം ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് വിജയവഴിയിലേക്കു തിരികെയെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *