ന്യൂഡല്‍ഹി: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ എബിവിപി അക്രമത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മോദിയുടേയും അമിത് ഷായുടേയും ഗുണ്ടകള്‍ സര്‍വകലാശാലകളില്‍ കടന്ന് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭയം പടര്‍ത്തുകയാണെന്ന് പറഞ്ഞു.
ഇന്നലെ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കാനെത്തിയ ശേഷം ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. മോദിയുടേയും അമിത് ഷായുടേയും ഗുണ്ടകള്‍ സര്‍വകലാശാലകളില്‍ കടന്ന് നല്ലൊരു ഭാവിക്കായി തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭയം പടര്‍ത്തുകയാണെന്ന് പ്രിയങ്ക പറഞ്ഞു
