കൊച്ചി:മുത്തുറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടറിന് കല്ലേറില്‍ പരിക്ക്. പരിക്കേറ്റ അലക്‌സാണ്ടറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐ ജി ഓഫീസിനു മുന്നില്‍ വച്ചാണ് കല്ലേറുണ്ടായത്. കല്ലേറില്‍ കാറിന്റെ ചില്ല് തകര്‍ന്നു.
യൂണിയന് സെക്രട്ടറി ഉള്‍പ്പെടെ 166 ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരേ കഴിഞ്ഞ ബുധനാഴ്ച മുതല്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ മുത്തൂറ്റില്‍ പണിമുടക്ക് നടക്കുകയാണ്. ഇതിനിടെയാണ് കല്ലേറ്.

