തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സ് എംഡിയെ ആക്രമിച്ചത് തൊഴിലാളികളാണെന്ന് കരുതുന്നില്ലെന്നും തൊഴില്‍ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍. പ്രകോപനം ഉണ്ടാക്കുന്നത് മാനേജ്മെന്‍റ് ആണെന്നും, തൊഴിലാളികളുടെ സമരം സമാധാനപരമാണെന്നും അദേഹം പറഞ്ഞു. യൂണിയന് സെക്രട്ടറി ഉള്‍പ്പെടെ 166 ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരേ കഴിഞ്ഞ ബുധനാഴ്ച മുതല്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ മുത്തൂറ്റില്‍ പണിമുടക്ക് നടക്കുകയാണ്. ഇതിനിടെയാണ് കല്ലേറ്.
2020-01-07

