കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നും മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതി പിടിയില്‍. 2017 ജൂണിലാണ് കൈകളും തലയും ഉള്‍പ്പെടെ ശരീരഭാഗങ്ങള്‍ മുക്കത്തിനടുത്ത വിവിധ ഇടങ്ങളില്‍ കണ്ടത്. രണ്ടര വര്‍ഷത്തിന് ശേഷമാണു കേസിലെ പ്രതി പൊലീസ് പിടിയിലായത്.
മരിച്ചയാള്‍ നാലോളം കേസുകളിലെ പ്രതിയായ ഇസ്മായില്‍ ആണെന്നും പ്രതി ബ്രിജുവിനെ കോഴിക്കോട് മുക്കത്ത് നിന്നാണ് പിടികൂടിയതെന്നും ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി പറഞ്ഞു. ബ്രിജുവെന്നായാള്‍ സ്വത്ത് തട്ടിയെുടുക്കുന്നതിനായി അമ്മയെ കൊലപ്പെടുത്താന്‍ ഇസ്മായിലിനെ ഏര്‍പ്പെടുത്തിയെന്നും പിന്നീട് ഇക്കാര്യം പറഞ്ഞ് ബ്ലാക്ക്മെയില്‍ ചെയ്തപ്പോള്‍ ഇസ്മായിലിനെ ബ്രിജു കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് അറിയുന്നത്.
കരുവാരക്കുണ്ട്, കൊണ്ടോട്ടി പൊലീസ് സ്റ്റേഷനുകളില്‍ കേസുകളില്‍ ഉള്‍പ്പെട്ട ഇസ്മായീല്‍ തന്നെയാണ് മരിച്ചതെന്ന് ഉറപ്പിക്കാന്‍ പൊലീസ് ഇസ്മായിലിന്റെ മാതാവിനോട് ഡി എൻ എ ടെസ്റ്റിന് ആവശ്യപ്പെടുകയായിരുന്നു. വിസ്സമ്മതിച്ച മാതാവില്‍ നിന്നും രക്തമെടുക്കാന്‍ വനിതാ പൊലീസ് വഴി പരിശോധനക്കെന്നോണം ആശുപത്രിയില്‍ എത്തിക്കുകയും അവിടെനിന്നും രക്തമെടുത്ത് ഡി.എന്‍.എ ഉറപ്പിക്കുകയും ചെയ്യുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
കൊലപാതകത്തിന് ശേഷം കേരളം വിട്ട ബ്രിജു തമിഴ്നാട്ടിലായിരുന്നെന്നും പിന്നീട് ഒട്ടേറെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് പ്രതിയെ കേരള പൊലീസിന് പിടികൂടാന്‍ കഴിഞ്ഞതെന്നും ക്രൈംബ്രാഞ്ച് എ.ഡി.ജി.പി വ്യക്തമാക്കി. തമിഴ്നാട്ടില്‍ പൊലീസിന്റെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ട പ്രതിയെ പിന്നീട് മുക്കത്ത് വെച്ചാണ് പിടികൂടിയത്.
2020-01-16
