മലപ്പുറം: വളാഞ്ചേരിയില്‍ നാല് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയായ 47 വയസ്സുകാരനെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂള്‍ അധികൃതരുടെ പരാതിയിലായിരുന്നു അറസ്റ്റ്. 10, 13, 15, 17 പ്രായമുള്ള പെണ്‍മക്കളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായതിനാല്‍ പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

തിരുവനന്തപുരത്ത് നിന്ന് വളാഞ്ചേരിയില്‍ വന്ന് താമസിക്കുന്ന പ്രതി, ക്വാറിയുമായി ബന്ധപ്പെട്ട മേഖലയിലാണ് ജോലി ചെയ്യുന്നത്. നാല് പെണ്‍മക്കളെ ഏറെക്കാലമായി ഇയാള്‍ പീഡിപ്പിക്കുന്ന വിവരം മറ്റ് കുട്ടികളില്‍ നിന്നാണ് അധ്യാപകര്‍ അറിയുന്നത്. തുടര്‍ന്ന് കുട്ടികള്‍ക്ക് കൗണ്‍സിലിങ് നടത്തി. അതിന് ശേഷമാണ് സ്കൂള്‍ അധികൃതര്‍ വിവരം പൊലീസില്‍ അറിയിച്ച

Leave a Reply

Your email address will not be published. Required fields are marked *