തിരുവനന്തപുരം: വി.വി.രാജേഷിനെ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയ വി.വി.രാജേഷ് യുവ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ബിജെപി സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. എബിവിപി താലൂക്ക് പ്രസിഡന്റ്, ജില്ലാ പ്രമുഖ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ദേശീയ നിര്‍വ്വാഹക സമിതി അംഗം എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും 2016ലെ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് നിന്നും രാജേഷ് മത്സരിച്ചിരുന്നു. എസ് സുരേഷിന് പകരമാണ് വി വി രാജേഷ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *