മലപ്പുറം: ജില്ലയില്‍ കോളറ സ്ഥിരീകരിക്കുകയും മറ്റ് എട്ട് പേരെ നിരീക്ഷണത്തില്‍ വെക്കുകയും ചെയ്ത സാഹചര്യത്തില്‍ കോളറക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
വയറിളക്കം വയറുവേദന, ഛര്‍ദി മുതലായ രോഗലക്ഷണം ഉള്ളവര്‍ ഏറ്റവും അടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം. മുന്‍കരുതലുമായി ബന്ധപ്പെട്ട് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും നല്‍കിയതായും ഡി എം ഒ ഡോ. സക്കീന അറിയിച്ചു.
