പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിക്കുന്ന സ്ത്രീ സമരക്കാര്‍ക്കെതിരെ കാന്തപുരം രംഗത്ത്, പൗരത്വനിയമ ഭേദഗതി നിയമത്തിനെതിരെ തെരുവില്‍ ഇറങ്ങുന്നവരുടെ കൂട്ടത്തില്‍ വലിയ സ്ത്രീ പങ്കാളിത്തമുണ്ട് ഇതിനെതിരെയാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാർ.സമരത്തിനിറങ്ങുന്ന സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ മുഷ്ടിചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്ന് കാന്തപുരം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ സമസ്തയുടെ ഇരുവിഭാഗങ്ങളും യോജിക്കണം. ലൗ ജിഹാദെന്ന സീറോ മലബാര്‍ സഭയുടെ ആരോപണം തെറ്റാണെന്നും കാന്തപുരം പറഞ്ഞു.

നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തിനിറങ്ങിയ സ്ത്രീകളെ വിമര്‍ശിച്ച്‌ സമസ്ത കേരള സുന്നി യുവജന (എസ്.വൈ.എസ്) സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസിഅമ്പലക്കടവും രംഗത്തെത്തിയിരുന്നു. ‘എന്റെ തൊട്ടടുത്ത പഞ്ചായത്തില്‍ ഒരു മഹല്ല് പൗരാവലി നടത്തിയ പൗരത്വ സംരക്ഷണ റാലിയുടെ വീഡിയോ പ്രാദേശിക ചാനലില്‍ കണ്ട ഞാന്‍ ഞെട്ടിപ്പോയി, പുരുഷന്മാരും സാക്ഷാല്‍ നമ്മുടെ സഹോദരിമാരും ഇടകലര്‍ന്ന് നീങ്ങുന്ന പ്രകടനത്തില്‍ നമ്മുടെ മഹല്ലിന്റെ ഉത്തരവാദപ്പെട്ട പ്രമുഖരുമുണ്ട്. മുന്‍നിരയില്‍ പോലും വനിതാ പ്രാതിനിധ്യമുണ്ട്. ഇതെന്ത് മാത്രം ഖേദകരമാണ്? ഈ സംസ്‌കാരം അപകടസൂചനയാണ്.’ അബ്ദുല്‍ ഹമീദ് ഫൈസി അമ്ബലക്കടവ് ഫേസ്‌ബുക്കില്‍ കുറിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *