പെരിന്തല്‍മണ്ണ:സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മക്കളെ ഉപേക്ഷിച്ച്‌ ബന്ധു കൂടിയായ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് കണ്ടെത്തി. സംഭവത്തില്‍ 28കാരിയായ യുവതിക്കെതിരെ ജുവൈനല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്തു. പ്രേരണാക്കുറ്റത്തിന് 29 കാരനായ കാമുകനുമെതിരെയും പേലീസ് കേസെടുത്തു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും കോടതി ഒരു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

2019 നവംബര്‍ ഏഴിനാണ് യുവതിയെ വീട്ടില്‍ നിന്നും കാണാതായത്. ഏഴും പതിനൊന്നും വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ചായിരുന്നു യുവതി മുങ്ങിയത്. ഇതോടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുക ആയിരുന്നു. രണ്ടാം ക്ലാസ്സിലും അഞ്ചാം ക്ലാസ്സിലും പഠിക്കുന്നവരാണ് കുട്ടികള്‍.പോലീസ് അന്വേഷണത്തില്‍ വയനാട് സുല്‍ത്താന്‍ ബത്തേരി ബീനാച്ചിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ കാമുകനും ഒത്ത് താമസിച്ചു വരുന്നതായി കണ്ടെത്തി. ഭര്‍ത്താവിന്റെ മാതൃസഹോദരിയുടെ മകനും അവിവാഹിതനുമാണ് കാമുകന്‍. ഇരുവരെയും അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കുക ആയിരുന്നു. എസ്. ഐ. മഞ്ജിത്ത് ലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *