സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങള്‍. നയപ്രഖ്യാപന പ്രസംഗത്തിനായി സഭയിലെത്തിയ ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞു. ഡയസിലേക്ക് പ്രവേശിപ്പിക്കാതെ നടുത്തളത്തില്‍ പ്രതിപക്ഷം ഗവര്‍ണറെ തടയുകയായിരുന്നു.
സി.എ.എ പിന്‍വലിക്കുക പിന്നീട് ഗവര്‍ണര്‍ തിരികെ പോകുക എന്ന മുദ്രവാക്യം ഉയര്‍ത്തിയായിരുന്നു ഗവര്‍ണറെ തടഞ്ഞത്. പിന്നീട് വാച്ച്ആന്‍ഡ് വാര്‍ഡ് എത്തിയാണ് ഗവര്‍ണര്‍ക്ക് നിയമസഭാ ഡയസിലേക്കുള്ള വഴിയൊരുക്കിയത്. നേരത്തെ നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഭാഗങ്ങള്‍ വായിക്കില്ലെന്ന് ഗവര്‍ണര്‍ രേഖാമൂലം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

