തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഇനി ഗവര്‍ണര്‍ക്ക് ഏര്‍പ്പെടുത്തുക. പൗരത്വ ഭേദഗതി നിയമത്തില്‍ ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇസഡ് പ്ലസ് സുരക്ഷ നല്‍കാന്‍ തീരുമാനമായത്.

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി ഗവര്‍ണര്‍ പ്രസംഗിച്ച വേദിയിലേക്ക് കയറി ഗവര്‍ണറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും കൃത്യമായ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെട്ടത്. ഗവര്‍ണര്‍ പങ്കെടുത്ത ചടങ്ങുകളില്‍ പലസ്ഥലത്തും കരിങ്കൊടിയുമായി പ്രതിഷേധക്കാര്‍ ഗവര്‍ണറുടെ സമീപത്ത് വരെ എത്തിയതും സുരക്ഷാ വീഴ്ചയായി കണക്കാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണറുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.

സുരക്ഷയ്ക്ക് മാത്രം അമ്പതോളം ഉദ്യോഗസ്ഥര്‍ ഗവര്‍ണ്ണര്‍ക്ക് ഒപ്പം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. രാജ്ഭവനും പരിസരവും പ്രത്യേക സുരക്ഷാ മേഖലയാക്കി മാറ്റി സുരക്ഷ ശക്തമാക്കി. ഇത് വ്യക്തമാക്കുന്ന ബോര്‍ഡും രാജ്ഭവന് മുന്നില്‍ സ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *