കെഎം മാണിക്ക് സ്മാരകം പണിയാന്‍ അഞ്ച് കോടി രൂപയും 50 സെന്റ് സ്ഥലവും സംസ്ഥാന ബജറ്റില്‍ വകയിരുത്തിയതിനെ വിമര്‍ശിച്ച്‌ സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍. കെഎം മാണിയുടെ സ്മാരകത്തില്‍ പണമെണ്ണുന്ന യന്ത്രം കൂടി കാണുമെന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. മുംബൈ കേരളീയ സമാജത്തിന്റെ പരിപാടിയില്‍ പങ്കെടുത്തായിരുന്നു വിമര്‍ശനം.

അതേസമയം, കെഎം മാണി സ്മാരകത്തിന് പണം അനുവദിച്ചതിനെതിരെ പലകോണുകളില്‍ നിന്ന് ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബാര്‍ കോഴ ആരോപണത്തെ ഓര്‍മ്മിപ്പിച്ച്‌ ‘എന്റെ വക 500’ എന്ന് പറഞ്ഞ സംവിധായകനില്‍ നിന്ന് കൂടി പണം വാങ്ങണമെന്ന് പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം രംഗത്തെത്തിയിരുന്നു. ഈ തോന്ന്യവാസം അംഗീകരിക്കാനാകില്ലെന്നും കോടതിയില്‍ ബജറ്റ് നിര്‍ദേശത്തെ ചോദ്യം ചെയ്യുമെന്നുമായിരുന്നു അഡ്വ. ഹരീഷ് വാസുദേവന്റെ പ്രതികരണം

Leave a Reply

Your email address will not be published. Required fields are marked *