ബംഗളൂരു: വ്യാജ പാസ്‌പോര്‍ട്ടുമായി ഇന്ത്യയിലെത്തിയ രണ്ട് ബംഗ്ലാദേശ് പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

അകേല്‍ ബറുവ റോയ് (28), ബറുവ ദാസ് അര്‍ണാബ് (21) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച്ച ബംഗളൂരുവില്‍ നിന്നും മലേഷ്യയിലേയ്ക്കുളള വിമാനം കയറുന്നതിനിടെയുളള പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ് അതിര്‍ത്തി വഴി നുഴഞ്ഞു കയറിയ ഇവര്‍ കൊല്‍ക്കത്തിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം ബംഗളൂരുവിലെത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *