കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 1110 ആയി

ബെയ്ജിംഗ്: കൊറോണ വൈറസ് ബാധ മരണ താണ്ഡവന്‍ തുടരുന്നു ചൈനയില്‍ മരിച്ചവരുടെ എണ്ണം 1,100 കടന്നു. രോഗബാധ ഇനിയും നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല. ചൊവ്വാഴ്ച മാത്രം 97 പേര്‍ ആണ് മരിച്ചത്. ഇവരില്‍ കൂടുതല്‍ പേരും ഹുബെയ് പ്രവിശ്യക്കാരാണ്.

44,200 പേര്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചതായാണ് കണക്ക്. ഇതിനിടെ കൊറോണ വൈറസ് വന്‍ ഭീഷണിയായി മാറിയിരിക്കുകയാണെന്നു ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഡ്ഹനോം മുന്നറിയിപ്പു നല്‍കി. ചൈനയിലെ വുഹാന്‍ നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട രോഗം ഇതിനോടകം 25 രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ചിട്ടുണ്ട്. നിരവധി രാജ്യങ്ങള്‍ ചൈനയില്‍നിന്നുള്ള യാത്രികര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *