പരപ്പനങ്ങാടി: മലപ്പുറത്ത് ആര്‍എസ്‌എസ് ശാഖ പ്രവര്‍ത്തിച്ചിരുന്ന ഷെഡ് തീവെച്ച് നശിപ്പിച്ചു. കോട്ടത്തറയില്‍ ആര്‍എസ്‌എസ് ശാഖ പ്രവര്‍ത്തിച്ചിരുന്ന ഓലമേഞ്ഞ ഷെഡ് ആണ് തീവെച്ച് നശിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് ഓലയും പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിച്ച് നിര്‍മിച്ച ഷെഡ് പൂര്‍ണമായും കത്തിയ നിലയില്‍ കാണപ്പെട്ടത്. കഴിഞ്ഞയാഴ്ച പ്രദേശത്ത് ഒരു സിപിഎം പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് അഗ്‌നിക്കിരയായിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥലത്ത് ആര്‍എസ്‌എസ്-സിപഎം സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. സംഭവത്തില്‍ പരപ്പനങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.എന്നാൽ ഇതിൽ ചില മത സംഘടനകളുടെ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
