കോഴിക്കോട് ചേവായൂരില്‍ സിറോ മലബാര്‍ സഭയിലെ വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ച വീട്ടമ്മ പൊലീസിനെതിരെ ആരോപണവുമായി രംഗത്ത്. സഭയ്ക്ക് പിന്നാലെ പൊലീസും തന്നെ ചതിച്ചുവെന്നും കുറ്റാരോപിതനായ മനോജ് പ്ളാക്കൂട്ടത്തില്‍ എന്ന വൈദികനെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും വീട്ടമ്മ തുറന്നടിച്ചു. ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോടാണ് വീട്ടമ്മ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

വൈദികന്‍ പ്രതിയായ ബലാത്സംഗക്കേസില്‍ ഇരയായ വീട്ടമ്മ ആദ്യം പരാതിയുമായി സമീപ്പിച്ചത് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനായലിനെ ആയിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തില്‍ നിന്നും നീതി ലഭിച്ചില്ലെന്നും വീട്ടമ്മ പറഞ്ഞു .

സിറോ മലബാ‍ര്‍ സഭാ വൈദികനായ മനോജ് പ്ലാക്കൂട്ടത്തിൽ  കോഴിക്കോട്ടെ വീട്ടിലെത്തി ബലാൽസംഗം ചെയ്തെന്നായിരുന്നു ഇക്കഴിഞ്ഞ ഡിസംബ‍ര്‍ 4ന് വിദേശ മലയാളിയായ വീട്ടമ്മ ചേവയൂർ പൊലീസിൽ നൽകിയ പരാതി. ഇരയായ തന്റെ ഭാര്യ പരാതിയുമായി സമീപിച്ചപ്പോൾ വേണ്ട പരിഗണന തങ്ങള്‍ക്ക് ലഭിച്ചില്ല എന്ന് വീട്ടമ്മയുടെ ഭര്‍ത്താവും പ്രതികരിച്ചു. തങ്ങളെ എക്സ്പോസ് ചെയ്യുന്ന രീതിയിലാണ് പൊലീസ് മൊഴിയെടുത്തതെന്നും പ്രതികളുടെ മുന്‍പില്‍ വച്ചാണ് പൊലീസുകാര്‍ ഇത് ചെയ്തതെന്നും ഭര്‍ത്താവ് പറയുന്നു.

പ്രതിയായ വൈദികന്‍ മനോജ് പ്ലാക്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *