കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഒന്നാം പ്രതിയായ മുന്‍ എസ്‌ഐ സാബു അറസ്റ്റില്‍. ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി കൊച്ചിയില്‍ വെച്ചായിരുന്നു അറസ്റ്റ്.

ഒരുമാസം മുന്നെയാണ് നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് സിബിഐ ഏറ്റെടുത്തത്. കേസില്‍ ആകെ ഏഴ് പ്രതികളാണുള്ളത്. എല്ലാവരും പോലീസ് ഉദ്യോഗസ്ഥരാണ്. അന്വേഷണം തുടരവേ ഇവര്‍ ഏഴ് പേരും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഇത് വലിയ വിവാദമായതിനെ തുടര്‍ന്ന് ഒന്നാംപ്രതി സാബുവിന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

സാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ കേസിലെ മറ്റ് പ്രതികളുടെയും ജാമ്യം റദ്ദാക്കാനും സിബിഐ കോടതിയെ സമീപിക്കും.

Leave a Reply

Your email address will not be published. Required fields are marked *