വാരാണസി: പ്രധാനമന്ത്രിയെ തന്റെ മകളുടെ വിവാഹത്തിന് ക്ഷണിച്ച റിക്ഷാ വണ്ടിക്കാരനായ മംഗള്‍ കോവത്തിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ക്ഷണക്കത്ത് കിട്ടിയ മോഡി വിവാഹത്തിന് വധുവരന്‍മാര്‍ക്ക് ആശംസകള്‍ അറിയിച്ച്‌ മറുപടിക്കത്ത് അയക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇപ്പോള്‍ മംഗള്‍ കോവത്തിനെ നേരിട്ട് കണ്ട് ക്ഷേമാന്വേഷണങ്ങള്‍ നടത്തിയിരിക്കുകയാണ് മോഡി.

ഒറ്റദിവസത്തെ വാരാണസി സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് പ്രധാനമന്ത്രി മോഡി മംഗള്‍ കേവത്തിനെ സന്ദര്‍ശിച്ചത്. മകളുടെ വിവാഹത്തിനെത്താന്‍ സാധിച്ചില്ലെന്ന് പറഞ്ഞ മോഡി മംഗള്‍ കേവത്തിന്റെ ആരോഗ്യവിവരങ്ങള്‍ അന്വേഷിക്കുകയും സ്വച്ഛ് ഭാരത് അഭിയാന് വേണ്ടി മംഗള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *