ശബരിമലയിലേക്ക് എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന വിധിക്കൊപ്പമാണ് പാര്‍ട്ടിയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി

തിരുവനന്തപുരം: ശബരിമലയിലേക്ക് എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന വിധിക്കൊപ്പമാണ് പാര്‍ട്ടിയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. 2018ലെ സുപ്രീംകോടതി വിധി വിശാലബെഞ്ചിന് വിട്ട തീരുമാനത്തോട് വിയോജിക്കുകയാണെന്നും സിപിഎം കേന്ദ്രകമ്മിറ്റി പുറത്തുവിട്ട രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായാണ് റിപോർട്ടുകൾ വരുന്നത്.

ലോക്സഭാ തോല്‍വിക്ക് ശേഷം സംസ്ഥാന നേതാക്കള്‍ മലക്കം മറിയുന്നതിനിടെയാണ് നയവ്യതിയാനം ഇല്ലെന്ന് കാട്ടി കേന്ദ്രകമ്മിറ്റി രംഗത്തെത്തുന്നത്. കഴിഞ്ഞ മാസം തിരുവനന്തപുരം ഇഎംഎസ് അക്കാദമിയില്‍ മൂന്ന് ദിവസമായി ചേര്‍ന്ന കേന്ദ്രക്കമ്മിറ്റി യോഗത്തിലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നതെത്രെ. ഈ റിപ്പോര്‍ട്ട് സിപിഎം വെബ്സൈറ്റില്‍ പ്രസിദ്ധീക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

സ്ത്രീപുരുഷ സമത്വത്തിന് അനുകൂലമായ നിലപാടാണ് സിപിഎമ്മിനുള്ളത് . ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകള്‍ തോറും കയറിയിറങ്ങി പാര്‍ട്ടി നിലപാട് വിശദീകരിച്ചിരുന്നു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി മൂന്ന് ദിവസം യോഗം ചേര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്ക നീക്കണമെന്ന് തീരുമാനിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു .

Leave a Reply

Your email address will not be published. Required fields are marked *