മകന്‍ മണ്ണോട് ചേര്‍ന്നിട്ടും യാതൊരു ഭാവമാറ്റവുമില്ലതെ ശരണ്യ,കസ്റ്റഡിയിലായപ്പോഴും ശരണ്യയ്ക്ക് വന്നത് കാമുകന്റെ 17 മിസ്ഡ് കോള്‍ ആണെന്ന് പോലീസ് പറയുന്നു.അതേസമയം കാമുകനു മറ്റൊരു കാമുകിയും ആ പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാനും തീരുമാനിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം .ശരണ്യയുടെ ഫോണില്‍നിന്നു പൊലീസിനു ലഭിച്ച ചാറ്റ് ഹിസ്റ്ററിയില്‍നിന്നു വ്യക്തമായതു കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള അതിയായ ആഗ്രഹമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ്.വീടിനകത്തും കടപ്പുറത്തുവെച്ചും തെളിവെടുപ്പില്‍ യാതൊരു ഭാവഭേദങ്ങളുമില്ലാതെയാണ് ശരണ്യ കുറ്റകൃത്യം നടത്തിയത് വിവരിച്ചത്.

ഭര്‍ത്താവ് പ്രണവിന്റെ സുഹൃത്തുകൂടിയായ വാരം സ്വദേശിയുമായി ഒരു വര്‍ഷം മുന്‍പാണു ശരണ്യ ബന്ധം തുടങ്ങുന്നത്. ശരണ്യ ഗര്‍ഭിണിയായശേഷം പ്രണവ് ഒരു വര്‍ഷത്തേക്കു ഗള്‍ഫില്‍ ജോലിക്കു പോയിരുന്നു. തിരിച്ചെത്തിയശേഷമാണു ഇവർ തമ്മിൽ ഉലച്ചിലുണ്ടാകുന്നത്.

വിവാഹം ചെയ്യാമെന്നു കാമുകന്‍ ശരണ്യയ്ക്കു വാഗ്ദാനം നല്‍കിയിരുന്നില്ലെന്നു ചാറ്റുകളില്‍ വ്യക്തമാണ്. കുഞ്ഞിനെ ഒഴിവാക്കാന്‍ കാമുകന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും പൊലീസ് പറയുന്നു.എന്നാല്‍, കാമുകനുമൊത്തു ജീവിക്കാന്‍ ശരണ്യ അതിയായി ആഗ്രഹിച്ചു. അതിനു തടസ്സം കുഞ്ഞാണെന്നു തെറ്റിധരിക്കുകയും ചെയ്തു. അങ്ങനെയാണു കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *