കോഴിക്കോട് : സ്വര്‍ണ വില പുതിയ ഉയരത്തില്‍. പവന് ബുധനാഴ്ച 280 രൂപ ഉയര്‍ന്ന് 30,680 രൂപയിലെത്തി. ഗ്രാമിന് 35 രൂപയാണ് കൂടി 3835 രൂപയായി. രാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വിലവര്‍ധനയ്ക്ക് കാരണമാണ്.    2020 തുടക്കം മുതല്‍ സ്വര്‍ണവില ഉയര്‍ന്ന നിരക്കിലാണ്. പവന്1680 രൂപയാണ് ജനുവരി ഒന്നുമുതല്‍ ഇതുവരെ കൂടിയാണ്. ഗ്രാമിന് 205 രൂപയും ഉയര്‍ന്നു. രാജ്യാന്തര വിപണിയില്‍ ഒരു മാസത്തിനുള്ളില്‍ 45 ഡോളര്‍ ഉയര്‍ന്നിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *