വീണ്ടും നാടിനെ നടുക്കി സ്വകാര്യ ബസ് അപകടം. മൈസൂരു ഹുന്‍സൂരിലാണ് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക് പറ്റിയത്. അപകടത്തില്‍ 20 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരാൾ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ യുവതിയാണ് അപകടത്തില്‍ മരിച്ചത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ഇന്നലെ രാത്രി ബംഗ്ലൂരുവില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് വരുകയായിരുന്ന കല്ലട ബസാണ് മറിഞ്ഞത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. ബസ് പോസ്റ്റില്‍ ഇടിച്ച്‌ മറിയുകയായിരുന്നു എന്നാണ് വിവരം. തുടര്‍ന്ന് യാത്രക്കാരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് ലഭിക്കുന്ന വിവരം. അമിത വേഗത്തിലായിരുന്ന ഇയാളോട് വേഗത കുറയ്ക്കാന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും വേഗത കുറച്ചില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *